Tuesday, January 15, 2008

എന്താ തുറിച്ചുനോക്കുന്നേ....!

Why do u stare at me.....
മകന്‍ കൃഷ്ണ..... ബാല്യങ്ങളില്‍ മക്കളോടൊത്തു ചെലവിടാന്‍ പറ്റാത്ത അച്ഛന്മാരുടെ നൊമ്പരം നിങ്ങള്‍ക്കറിയുമോ..... പണത്തിനായ്‌ പായുന്ന പ്രവാസികളുടെ നഷ്ടങ്ങളിലൊന്ന്.....
പടമെടുക്കല്‍ ഗൗരവമായി എടുക്കുന്നതിനു മുന്നേ എടുത്ത ഒരു ചിത്രം.....
ഇവനെക്കുറിച്ച്‌ ഞാന്‍ നേരത്തേ എഴുതിയിട്ടുണ്ട്‌.....

Friday, January 11, 2008

പച്ച... കത്തി... ചുവപ്പ്‌...

പച്ച... കത്തി... ചുവപ്പ്....
ഖത്തറില്‍ നല്ല തണുപ്പു തുടങ്ങിയിരിക്കുന്നു, മുറിക്കകം പോലും ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടുപോലെ, പോരാത്തതിന് രാവിലെ മുതല്‍ മൂടിക്കെട്ടി, കുറേശ്ശെ ചന്നം പിന്നം മഴയും, പുറത്തിറങ്ങാന്‍ വയ്യ....
ഓരോരോ പരീക്ഷണങ്ങള്‍. ഈ ചെടി മുറിയില്‍ തന്നെയുള്ളതാണ്. ബാക്‍ഗ്രൌണ്ട് കുട്ടികളുടെ ഡ്രോയിങ്ങ് ബുക്കിന്റെ ചുവന്ന താള്‍, വെളിച്ചം ടേബിള്‍ലാമ്പ്...

Thursday, January 10, 2008

ദീപം....ദീപം....

ഒരു പുതിയ സംഭവം തുടങ്ങുന്നതല്ലേ, വിളക്കു തെളിയിച്ചുകൊണ്ടു തന്നെ ആവട്ടെ....
Thamaso ma Jyothir gamaya
സ്പ്പോട്ട്‌ മീറ്ററിംഗ്‌ എന്ന സംഭവം എന്താണെന്ന് ആദ്യമായി പരീക്ഷിച്ചു നോക്കിയ ചിത്രം.....