Tuesday, January 15, 2008

എന്താ തുറിച്ചുനോക്കുന്നേ....!

Why do u stare at me.....
മകന്‍ കൃഷ്ണ..... ബാല്യങ്ങളില്‍ മക്കളോടൊത്തു ചെലവിടാന്‍ പറ്റാത്ത അച്ഛന്മാരുടെ നൊമ്പരം നിങ്ങള്‍ക്കറിയുമോ..... പണത്തിനായ്‌ പായുന്ന പ്രവാസികളുടെ നഷ്ടങ്ങളിലൊന്ന്.....
പടമെടുക്കല്‍ ഗൗരവമായി എടുക്കുന്നതിനു മുന്നേ എടുത്ത ഒരു ചിത്രം.....
ഇവനെക്കുറിച്ച്‌ ഞാന്‍ നേരത്തേ എഴുതിയിട്ടുണ്ട്‌.....

12 comments:

വാളൂരാന്‍ said...

മകനേ എന്നോടു ക്ഷമിക്കൂ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൃഷ്ണ കുസൃതിയാ

ശ്രീ said...

പ്രവാസികളുടെ അനേകം ദു:ഖങ്ങളിലൊന്ന്... അല്ലേ മാഷേ?

നിലാവര്‍ നിസ said...

കൃഷ്ണക്ക് അവന്റെ അച്ഛന്റെ, ഈ ബൂലോകരുടെ സ്നേഹം മനസ്സിലാവില്ലേ.. നല്ല ഫോട്ടോ.. അത് നല്ല കൃഷ്ണ ആയതു കൊണ്ടാണ് ട്ടോ..

പൈങ്ങോടന്‍ said...

കൃഷ്ണയുടെ ചിത്രം കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയതിതാണ്..

അമ്പാടി തന്നിലൊരുണ്ണി
അഞ്ജനകണ്ണനാം ഉണ്ണീ
ഉണ്ണിക്ക് നെറ്റിയില്‍ ഗോപിപ്പൂ
ഉണ്ണിക്ക് മുടിയില്‍ പീലിപ്പൂ

ഉപാസന || Upasana said...

മുരളി സാറേ...
എന്താ ചെയ്യാ...
നാണു പറഞ്ഞ പോലെ “ജീവിതം‌ന്നൊക്കെപ്പറഞ്ഞാ ഇങ്നല്ലേ..?”

:(
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രവാസികളുടെ അനേകം ദു:ഖങ്ങളിലൊന്ന്... അല്ലേ മാഷേ?
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തുമ്പോള്‍
മകനേയൊ മകളേയൊ കൊഞ്ചിക്കാന്‍ കിട്ടുന്ന ഇത്തിരി സമയം...

ഏ.ആര്‍. നജീം said...

എന്താ പറയുക ഞാനും ഒരു പ്രവാസി ആയിപ്പോയില്ലെ... :(

ഹാരിസ്‌ എടവന said...

ഫോട്ടോകളല്ലാം നന്നായിട്ടുണ്ട്.ഞാനും ഒരു കാമറ വാങ്ങിച്ചിട്ടുണ്ട്.
എനിക്കും പറഞു താ
എങ്ങിനെ ഫോട്ടോയെടുക്കാമെന്നു

സർ ചാത്തു said...

ബാല്യം അഛനൊടൊത്തു ചിലവഴിക്കാൻ പറ്റാത്തതിലുള്ള നിസ്സഹായത ആ മുഖത്ത്‌ നിഴലിക്കുന്നുവോ..?

കുട്ടികളുടെ മനസ്സും വികാരങ്ങളും മുതിർന്നവരേക്കാൾ
തീഷ്ണമാണു...അവരുടെ മുഖവും കണ്ണുകളും സ്ഫടികത്തെക്കാൾ സുതാര്യമാണു..!
നല്ല പടം....ഇനിയും പ്രതീക്ഷിക്കുന്നു.

മുസാഫിര്‍ said...

മുരളീ, മോന്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണല്ലോ.പടം നന്നായി.

aneeshans said...

മോനൂട്ടാ. :)